---
title: "കേളകത്ത് പെട്രോൾ ടാങ്കർ റോഡിൽ നിന്ന് തെന്നിമാറി; ഗതാഗതം തടസപ്പെട്ടു"
english_title: "Kelakam Petrol Tanker Accident Road Blocked Near Village Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378246/kelakam-petrol-tanker-accident-village-office-road-block`"
published_at: "2026-08-13T08:53:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d3913e823d_1000230397.jpg"
keywords: ["Kelakam Accident", "Petrol Tanker", "Kannur Road Accident", "Village Office"]
---

# കേളകത്ത് പെട്രോൾ ടാങ്കർ റോഡിൽ നിന്ന് തെന്നിമാറി; ഗതാഗതം തടസപ്പെട്ടു

> **Lead Summary:** **കേളകം**: കേളകം വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ പെട്രോൾ ടാങ്കർ റോഡിൽ നിന്ന് തെന്നിമാറി അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ റോഡിലെ ഓടയിലേക്ക് ചരിഞ്ഞ നിലയിലാണ്.

## Article Content

**കേളകം**: കേളകം വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ പെട്രോൾ ടാങ്കർ റോഡിൽ നിന്ന് തെന്നിമാറി അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ റോഡിലെ ഓടയിലേക്ക് ചരിഞ്ഞ നിലയിലാണ്.

സംഭവത്തിൽ ആളപായമില്ലെങ്കിലും വാഹനം ചരിഞ്ഞുകിടക്കുന്നതുമൂലം ആ ഭാഗത്തെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.  ടാങ്കറിൽ പെട്രോൾ ഉണ്ടായിരുന്നെങ്കിലും ചോർച്ചയോ തീപിടിത്തമോ ഉണ്ടായിട്ടില്ല.

അപകട വിവരമറിഞ്ഞ് കേളകം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. റോഡിൽ നിന്ന് ടാങ്കർ മാറ്റുന്നതിനുള്ള നടപടികൾ തുടരുകയാണ്. 

അപകടത്തെ തുടർന്ന് കുറച്ചുനേരം വാഹനങ്ങൾ പതുക്കെയാണ് കടത്തിവിട്ടത്. നിലവിൽ ഒരു വശത്തുകൂടി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

ടാങ്കർ പൂർണമായും നീക്കം ചെയ്ത ശേഷം മാത്രമേ ഗതാഗതം പൂർണമായി സാധാരണ നിലയിലാവുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378246/kelakam-petrol-tanker-accident-village-office-road-block`)